അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറത്തിന്റെ ആജീവനാന്ത അംഗത്വം
അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറത്തിന്റെ ആജീവനാന്ത അംഗത്വം

ലോക കേരള സഭ പ്രതിനിധിയും പ്രവാസി വിഷയങ്ങളിൽ ആധികാരിക പഠനങ്ങൾ നടത്തുകയും ക്ഷേമ പദ്ധതികൾക്കും സാമ്പത്തിക പുരോഗതികൾക്കുമായി സർക്കാർ സംവിധാനങ്ങളിൽ നിരന്തരം ഇടപെടുകയും ചെയ്യുന്ന അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറത്തിന്റെ ആജീവനാന്ത അംഗത്വം നൽകി.

തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (IFT) ക്യാമ്പസിൽ വച്ച് നടന്ന കേരള എക്കണോമിക് കോൺഫറസി, ഏഴാം ധനകാര്യ കമ്മീഷൻ ചെയർമാനും കേരള എക്കണോമിക് ഫോറം പ്രസിഡൻ്റുമായ ഡോ. കെ. എൻ. ഹരിലാൽ, ജനറൽ സെക്രട്ടറി സന്തോഷ് ടി. വർഗീസ്, ട്രഷറർ ഗോഡ് വിൻ SK എന്നിവരുടെ സാന്നിധ്യത്തിൽ അംഗത്വം നൽകി.

കേരളത്തിന്റെ സാമ്പത്തിക വിഷയങ്ങൾ, കുടിയേറ്റം, തൊഴിൽ, എന്നിവ സംബന്ധിച്ച വിവിധ പഠനങ്ങൾ നടത്തുകയും സാമ്പത്തിക പുരോഗതിക്കായി സർക്കാരുമായി സഹകരിച്ച് വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നതിലാണ് കേരള എക്കണോമിക് ഫോറത്തിന്റെ പ്രവർത്തനം.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കോൺഫറസിൽ വിവിധ പ്ലീനറി സെഷനുകളിൽ, പ്രൊഫ. എം. എ. ഉമ്മൻ, മുൻ ധനകാര്യ മന്ത്രി ടി. എം. തോമസ് ഐസക്ക്, ദിവ്യ എസ്. അയ്യർ (IAS), സി. പി. ജോൺ, എന്നിവർക്കൊപ്പം സാമ്പത്തിക വിദഗ്ധരും വ്യവസായ പ്രമുഖരും ഉൾപ്പെട്ട ഗഹനമായ പഠനങ്ങൾ അവതരിപ്പിച്ചു.

ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദഗ്ധർ, 120-ലധികം ഗവേഷണ പ്രബന്ധങ്ങൾ കേരള എക്കണോമിക് ഫോറത്തിൽ അവതരിപ്പിച്ചത്

Related News

Quick Links

© Rehaab Media Online. All Rights Reserved.