ഖത്തർ അമീറിന് ഇന്ത്യയിൽ ഊഷ്മള സ്വീകരണം
ഖത്തർ അമീറിന് ഇന്ത്യയിൽ ഊഷ്മള സ്വീകരണം

ദോഹ : രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിൽ എത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ നേരിട്ട് സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.


വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് ദ്രൗപതി മുർമുഎന്നിവരുമായുംഖത്തർ അമീർ കൂടിക്കാഴ്ച നടത്തും.മന്ത്രിമാരും ബിസിനസ് പ്രമുഖരും ഉൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘം ഖത്തർ അമീറിനെഅനുഗമിക്കുന്നുണ്ട്  വ്യാപാരം, നിക്ഷേപം, ഊർജ്ജം,  സാങ്കേതികവിദ്യ തുടങ്ങിയമേഖലകളിൽഇരുരാജ്യങ്ങളുംസഹകരണം വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ പ്രധാനമന്ത്രിയും ഖത്തർ അമീറുംതമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ചചെയ്യും. ഇന്ത്യയും ഖത്തറും സൗഹൃദം, വിശ്വാസം, പരസ്പര ബഹുമാനം എന്നിവയുടെ ആഴത്തിൽ വേരൂന്നിയ ചരിത്രപരമായബന്ധങ്ങൾ പുലർത്തുന്നുവെന്ന് ഇന്ത്യൻവിദേശകാര്യമന്ത്രാലയം  പ്രസ്താവനയിൽ  പറഞ്ഞു.


നാളെ ഖത്തർ അമീറിന് രാഷ്ട്രപതി ഭവനിൽപരമ്പരാഗതസ്വീകരണം നൽകും. രാഷ്ട്രപതി ദ്രൗപതി മുർമുവുമായിഅമീർ കൂടിക്കാഴ്ച നടത്തും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഖത്തർ അമീറിന്റെ ഇന്ത്യ സന്ദർശനം. ഖത്തർ അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. 2015 മാർച്ചിൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നു.

Related News

Quick Links

© Rehaab Media Online. All Rights Reserved.