Photo: AFP
മൗനി അമാവാസി ചടങ്ങിനിടെ മഹാ കുംഭമേളയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ. 15ഓളം പേർ മരിച്ചതായാണ് സൂചന. മൗനി അമാവാസി ആഘോഷിക്കാൻ ആയിരക്കണക്കിന് ആളുകൾ ഗംഗാ നദിയിൽ പുണ്യസ്നാനം നടത്താൻ ഒത്തുകൂടിയതായിരുന്നു. ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായ ഇന്ന് ലക്ഷക്കണക്കിന് ഭക്തരാണ് സ്ഥലത്തെത്തിയിരുന്നത്.
വലിയതോതിൽ ജനക്കൂട്ടം നദീതീരത്തേക്ക് ഒഴുകിയെത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നിരവധി ആംബുലൻസുകൾ ഉൾപ്പടെ അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിച്ചേരുകയും പരിക്കേറ്റവരെ അടിയന്തര വൈദ്യസഹായത്തിനായി മേള ഗ്രൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.