ദുബായ് ∙ ഐസിസി ചാംപ്യന്‍സ് ട്രോഫി വീണ്ടും ഇന്ത്യക്ക്! ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തകര്‍ത്താണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം മൂന്നാം തവണ കിരീടം ഉയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്.
252 റണ്‍സ് വിജയലക്ഷ്യം
പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍
ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (76) ടോപ് സ്‌കോറര്‍.
ശ്രേയസ് അയ്യര്‍ (46), കെ.എല്‍. രാഹുല്‍ (33 പന്തില്‍ പുറത്താവാതെ 34) എന്നിവരും നിര്‍ണായക
പങ്ക് വഹിച്ചു.
ഇന്ത്യന്‍ സ്പിന്നര്‍മാരുടെ
മികവിലായിരുന്നു കിവീസിനെതിരായ വിജയം. ന്യൂസിലന്‍ഡിന്റെ ഇന്നിംഗ്സ് 251 റണ്‍സില്‍ അവസാനിക്കുമ്പോള്‍ ഏഴ്
വിക്കറ്റുകള്‍ സ്പിന്നര്‍മാരുടെ പേരിലായി. കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും
രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡാരില്‍ മിച്ചല്‍ (63), മൈക്കല്‍
ബ്രേസ്‌വെല്‍ (53*) എന്നിവരാണ് കിവീസിനായി മികച്ച പ്രകടനം
കാഴ്ചവച്ചത്.
ഇന്ത്യന്‍ ഇന്നിംഗ്സ് ശക്തമായ
തുടക്കമെന്നതായിരുന്നു വിജയത്തിന്റെ രഹസ്യം. ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മ -
ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു.
ഗില്ലിനെ (45) ഗ്ലെന്‍ ഫിലിപ്‌സിന്റെ അതിമനോഹരമായ ക്യാച്ച്
പുറത്താക്കി. പിന്നാലെ കോഹ്‍ലി രണ്ടാം പന്തില്‍ തന്നെ എല്‍.ബി.ഡബ്ല്യൂ ആയി മടങ്ങി.
രോഹിത് ശര്‍മയും 76 റണ്‍സ് നേടി പുറത്തായി. എന്നാല്‍ ശ്രേയസ്
അയ്യര്‍, അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക്
പാണ്ഡ്യ എന്നിവരുടെ പിന്തുണയും അവസാന ഓവറുകളില്‍ രാഹുലിന്റെ സ്ഥിരതയുമാണ്
ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ന്യൂസിലന്‍ഡിന് മോശം
തുടക്കമായിരുന്നു. വില്‍ യംഗ് (15), രചിന്‍ രവീന്ദ്ര (37), കെയ്ന്‍ വില്യംസണ്‍ (11),
ടോം ലാഥം (14) എന്നിവരുടെ വിക്കറ്റ് തുര്‍ന്ന്
നഷ്ടമായി. വരുണ്‍ ചക്രവര്‍ത്തി യംഗിനെ എല്‍.ബി.ഡബ്ല്യൂവില്‍ വീഴ്ത്തി, കുല്‍ദീപ് യാദവ് രചിന്‍ രവീന്ദ്രയെ ബൗള്‍ഡ് ചെയ്തു. വില്യംസണ്‍ കുല്‍ദീപിന്
റിട്ടേണ്‍ ക്യാച്ച് നല്‍കി.
ടോം ലാഥവും മിച്ചലും ചേര്‍ന്ന് 100-ാം റണ്‍സിന് കിവീസിനെ എത്തിച്ചെങ്കിലും
വീണ്ടും സ്പിന്നര്‍മാരാണ് പിടിമുറുക്കിയത്. ഫിലിപ്‌സിനെ (34) വരുണ്‍ ബൗള്‍ഡ് ചെയ്തു. ബ്രേസ്‌വെല്‍ ഒറ്റയാനായി പൊരുതിയെങ്കിലും സ്‌കോര്‍
251യില്‍ അവസാനിക്കുകയായിരുന്നു. മുഹമ്മദ് ഷമി, ജഡേജ എന്നിവര്‍ ഒരു വിക്കറ്റ് വീതം നേടി.
ഇന്ത്യയുടെ മൂന്നാം ചാംപ്യന്‍സ്
ട്രോഫി കിരീടമാണിത്. 2002ല്‍
ശ്രീലങ്കയുമായും 2013ല്‍ ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചും
ഇന്ത്യ കിരീടം നേടി. ലോകകപ്പിനും ട്വന്റി20 ലോകകപ്പിനും ശേഷം
ഏകദിന ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് ഏറെ പ്രതീക്ഷയുള്ള കിരീടമാണിത്.